പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കൊടും ചൂട്, പാലരുവിയിലെ നീരൊഴുക്ക് നേരിയതോതിലായി. കൊടും ചൂടിൽ നിന്ന് രക്ഷനേടാനും പാലരുവിയിൽ കുളിക്കാനും ആളുകൾ എത്തുന്നുണ്ടെങ്കിലും പലരും നിരാശയോടെ മടങ്ങുകയാണ്.പാലരുവിയിൽ ഇത്തവണ ഫെബ്രുവരി പകുതിയോടെ വെള്ളം കുറഞ്ഞു. അതിർത്തി മലയിൽ കൊടും ചൂട് അനുഭവപ്പെടുന്നതിന്റെ ഭാഗമായാണ് അരുവിയിലെ നിരൊഴുക്ക് കുറഞ്ഞത്.
ചൂട് ഇനിയും അധികരിക്കുകയാണെങ്കിൽ അടുത്ത് തന്നെ പാലരുവി വറ്റും. പാലരുവിലെ വെള്ളം കുറഞ്ഞത് വന്യ വന്യമൃഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുമുണ്ട്.മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി പാലരുവി വനത്തിൽ പലയിടത്തും ചെക്ക് ഡാമുകൾ നിർമിച്ചിരുന്നെങ്കിലും മണ്ണ് വെള്ളമില്ലാത്ത അവസ്ഥയിലാണ്. മൃഗങ്ങൾ വെള്ളം തേടി ജനവാസ മേഖലയിലേക്ക് എത്തുമെന്ന് ഭീതിയും നിലനിൽക്കുന്നു.