പാലക്കാട്:ജില്ലാ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിച്ചത്. തീപടർന്ന മുറിയോട് ചേർന്ന് മെഡിക്കൽ ഐ.സി.യുവും ,മുകളിലെ നിലയിൽ സർജിക്കൽ ഐ.സി.യു വുമാണ്.
പുക പടർന്നതോടെ ഐ.സി.യുവിൽ നിന്നും വനിതാ വാർഡിൽ നിന്നും രോഗികളെ പൂർണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാർഡിൽ നിന്ന് ഒഴിപ്പിച്ചത്. ഫയർ ഫോഴ്സ് എത്തി ഒരു മണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.