മൂന്നാർ : പഞ്ചായത്ത് മാലിന്യ പ്ലാന്റിൽ എത്തിയ കാട്ടാനയ്ക്ക് കാലിൽ ഗുരുതരമായി പരിക്കേറ്റു. ഭക്ഷണം തേടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒറ്റക്കൊമ്പോട് കൂടിയ കാട്ടാന ഇവിടെ നിലയുറപ്പിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കുന്നു കൂടി കിടക്കുന്ന കല്ലാർ മാലിന്യ പ്ലാന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കാട്ടാനയുടെ കാലിൽ പരിക്കേറ്റ എന്നാണ് സൂചന. സംഭവം മൂന്നാർ വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നിരീക്ഷിക്കുന്നതല്ലാതെ ചികിത്സ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. അവശനിലയിൽ നിൽക്കുന്ന കാട്ടാനക്ക് എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം