ലഖ്നോ: ഉത്തർപ്രദേശിലെ ലളിത്പൂർ മെഡിക്കൽ കോളജിലെ വനിതാ ആശുപത്രിയിൽ നവജാതശിശുവിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.കുഞ്ഞിനെ നായ്ക്കൾ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിയിൽ എത്തിയ മറ്റുരോഗികൾ ഓടിക്കൂടിയെങ്കിലും കുഞ്ഞിന്റെ തല നായ്ക്കൾ ഇല്ലാതാക്കിയതായി റിപോർട്ടുകൾ പറയുന്നു. തൂക്കക്കുറവുമായി ജനിച്ച കുട്ടിയെ പ്രത്യേക ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. തല പൂർണമായും വികാസം പ്രാപിച്ചിരുന്നില്ല. കൂടാതെ നട്ടെല്ലും പൂർണവളർച്ചയെത്തിയിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ കുടുംബമാവാം കുട്ടിയെ ഉപേക്ഷിച്ചതെന്നും ഡോക്ടർമാർ ആരോപിച്ചു.ഈ ആശുപത്രിയിൽ സുരക്ഷാ വീഴ്ച്ചയുണ്ടാവൽ സ്ഥിരം സംഭവമാണെന്ന് റിപോർട്ടുകൾ പറയുന്നു