വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ വന്‍ വഴിത്തിരിവണ് ഉണ്ടായിരിക്കുന്നത്. പിതാവ് ജോസിവെ മകന്‍ പ്രജിന്‍ കൊലപ്പെടുത്തിയത് ബ്ലാക്മാജിക് പ്രേരണയാലെന്ന സംശയമാണ് ഇപ്പോൾ ശക്തമാകുന്നത്. പ്രജിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാവാണ് രംഗത്തുവന്നത്. മകന്‍ നിഗൂഢ ജീവിതമാണ് നയിച്ചതെന്നാണ് കൊല്ലപ്പെട്ട ജോസിന്റെ ഭാര്യ സുഷമ പറയുന്നത്. മകന്റെ സ്വഭാവം കാരണം ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.