തിരുവനന്തപുരം: ക്രിസ്മസ്ന്യൂഇയർ ബംപർ ഒന്നാം സമ്മാനം കണ്ണൂർ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിക്ക് വിറ്റ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത് . അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബമ്പര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറഞ്ഞു. ലോട്ടറി വില്പ്പനക്കാരന് എന്നനിലയില്‍ ബമ്പര്‍ അടിക്കുകയെന്നത് സ്വപ്നമായിരുന്നെന്നും ഇപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.