
കനകപുര: നഴ്സിങ് വിദ്യാർഥിനി കർണാടകയിൽ ആത്മഹത്യ ചെയ്തു. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ അനാമികയാണ് (19) മരിച്ചത്. കണ്ണൂർ സ്വദേശിനിയാണ്.ചൊവ്വാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സഹപാഠികൾ വാതിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളിൽ നിന്നുള്ള വിവരം.