തിരുവനന്തപുരം: കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടുന്നതിനെ വീട്ടമ്മയെ കുത്തിവീഴ്ത്തി. തോട്ടവാരം സ്വദേശി ബിന്ദുവിന് ആണ് ഗുരുതരമായി പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ആറ്റിങ്ങൽ കുഴിമുക്കിൽവച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. കശാപ്പിനെത്തിച്ച കാള വിരോണ്ടോടുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ബിന്ദുവിനെ കാള കുത്തിവീഴ്ത്തി.രണ്ട് മണിക്കൂറിന് ശേഷം കൊല്ലംപുഴ ഭാഗത്തുവച്ചാണ് കാളയെ പിടികൂടാൻ കഴിഞ്ഞത്. പോലീസും ഫയർഫോഴ്സും എത്തിയെങ്കിലും ആദ്യം കാളയെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ ക്ഷേത്രത്തിലെ ആനപാപ്പാനാണ് കാളയെ പിടിച്ചുകെട്ടിയത്.