Banner Ads

കൊച്ചിയിൽ 27 ബംഗ്ലാദേശികൾ ; വ്യാജ ആധാർ കാർഡുകളുമായി പിടിയിൽ

കൊച്ചി:വ്യാജമായ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികളാണ് കൊച്ചി പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്തിരുന്നത്. എറണാകുളം റൂറൽ പൊലീസും തീവ്രവാദ വിരുദ്ധസേനയും ഓപ്പറേഷൻ ക്ളീൻ എന്ന പേരിൽ സംയുക്തമായി നടത്തിയ റൈഡിൽ നിന്ന് ഇവരെ പിടികൂടിയത്. ഇവർ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറൽ പൊലീസ് പറഞ്ഞു.അമ്ബതോളം പേരെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.ഇതിൽ 23 പേർ ഇതര സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നുണ്ട്. കൂലിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. വിശദമായി ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം എന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *