നെയ്മർ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്കാണ് തിരികെ പോകും. 2023ലാണ് നെയ്മ്‌മർ ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ നിന്ന് അൽ ഹിലാലിലെത്തിയത്. 220 മില്യൺ ഡോളറിന് രണ്ട് വർഷ കരാറിലാണ് താരം അൽ ഹിലാലിലെത്തിയത്. എന്നാൽ പരിക്കുമൂലം 18 മാസങ്ങൾക്കിടയിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനായി കളിച്ചത്. ഇതിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉൾപ്പെടുന്നു. പരിക്കിൽ നിന്ന് മോചിതനാകാൻ സമയമെടുക്കുന്നതിനാലാണ് അൽ ഹിലാൽ നെയ്‌മറിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.