മലപ്പുറം: 2018ലെ പ്രളയത്തിൽ ഭാഗികമായി കേടുപാടുകള്‍ പറ്റിയ തൂക്കുപാലം 2019ലെ പ്രളയത്തോടെയാണ് പൂർണ്ണമായും തകർന്നത്. ഇരു കരകളിലുമായുള്ള ഓരോ തൂണുകള്‍ മാത്രമാണ് ഇവിടെ ഒരു തൂക്കുപാലം ഉണ്ടായിരുന്നുവെന്നതിന്റെ ഇപ്പോഴത്തെ ഓർമ്മ. 150 മീറ്റർ നീളത്തിലും 1.7 മീറ്റർ വീതിയിലും രണ്ടരക്കോടി രൂപ ചിലവില്‍ തൂക്കുപാലം പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്തില്‍ ഒന്നും നടന്നില്ല.
നിലമ്പൂരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് തേക്കിനൊപ്പം തൂക്കുപാലവും പ്രാധന ആകര്‍ഷണമായിരുന്നു. തൂക്കുപാലം ഇല്ലാതായതോടെ വിനോദ സഞ്ചാരികൾക്ക് കനോലി പ്ലോട്ടിലേക്ക് എത്താനും പ്രായവും വലിപ്പവും കൊണ്ട് പ്രസിദ്ധമായ തേക്ക് മരം കാണാനും കഴിയാത്ത സ്ഥിതയാണ്. ആഭ്യന്തര ടൂറിസത്തില്‍ ഇത് വരുത്തിയത് കോടികളുടെ നഷ്ടമാണ്.നിലമ്പൂർ ചാലിയാര്‍ പുഴയ്ക്ക് കുറുകേ നിര്‍മ്മിച്ച തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നിട്ട് ആറ് വര്‍ഷം. കനോലി പ്ലോട്ടിലെ പ്രസിദ്ധമായ നിലമ്പൂര്‍ തേക്ക് മുത്തശ്ശിയെ കാണാൻ വിനോദ സഞ്ചാരികൾ ആശ്രയിച്ചിരുന്ന പാലമാണ് ഇങ്ങനെ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്.