യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് റഷ്യ. തുല്യമായ സംഭാഷണത്തിനും പരസ്പര ബഹുമാനമുള്ള സംഭാഷണത്തിനും തയ്യാറാണെന്ന് റഷ്യ തുറന്നു പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റഷ്യ ഈ പ്രതികരണം നടത്തിയത്.