പാലക്കാട്: ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഹനുമാൻ സ്വാമിയുടെ പ്രേതം കേറിയാൽ പഴ വർഗങ്ങളാണ് നിവേദ്യമായി നൽകുക. ഇതിന്റെ ഭാഗമായി നൽകിയ കാഞ്ഞിരത്തിന്റെ കായ ഷൈജു കഴിച്ചു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പള്ളിപ്പുറം പരുതൂർ കുളമുക്കിൽ തൃത്താല ആലൂർ കോന്തത്ത് ഷൈജു (43) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് കൊണ്ടുപോകുമ്‌ബോൾ ജീവനുണ്ടായിരുന്നെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായും കുടുംബാംഗവും പരുതൂർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്ബറുമായ മിനി പറഞ്ഞു. പട്ടാമ്ബി താലൂക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങളിൽ മരണകാരണം വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങൾ വിദഗ്ഗ പരിശോധനക്കായി അയക്കാൻ തീരുമാനമായി. തൃത്താല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് വർഷം തോറും നടത്തിവരാറുള്ള ആട്ട് ചടങ്ങിനിടെ ഷൈജുവിന്റെ ദേഹത്തിൽ ഹനുമാൻ സ്വാമിയുടെ പ്രേതം കയറിയതായാണ് കുടുംബം പറയുന്നത്.