ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7555 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 60,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 75,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8242 രൂപയും പവന് 65,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6182 രൂപയും പവന് 49,456 രൂപയുമാണ്.പൊന്നിന്റെ വില കുതിക്കുന്നു. ഈ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളേയും നിരാശരാക്കുന്നു. ഇന്ന് ഒരു പവന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ വിലയില്‍ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് ശക്തിയാർജ്ജിച്ച് വീണ്ടും വില ഉയർന്നു. 60,000 കടന്നതിനു ശേഷം വില താഴ്ന്നിട്ടില്ല. ഇനിയും ഉയർന്നാല്‍ സ്വർണം എങ്ങനെ വാങ്ങും. രാജ്യാന്തര വിപണിയിലും സ്വർണ വില കയറി.