Banner Ads

സ്ത്രീധനത്തിനെതിരായ പോരാട്ടo ;സമൂഹ മനഃസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ശക്തിയായി യുവാക്കൾ മാറണo, വി ആർ മഹിളാമണി

മലപ്പുറം: വനിതാ കമ്മീഷൻ നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച ‘സ്ത്രീധനം സാമൂഹിക വിപത്ത്’ അവബോധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഹിളാമണി.സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണങ്ങൾ തുടർക്കഥയാവുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഇതവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കും.എന്നാൽ, സ്ത്രീധന മരണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാമ്പസുകൾ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ കാമ്പയിൻ ആരംഭിക്കാൻ കഴിഞ്ഞ വനിതാ കമ്മീഷൻ യോഗം തീരുമാനിച്ചത്. അതിൻ്റ തുടക്കമാണ് നിലമ്പൂർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നടന്നതെന്നും വി.ആർ. മഹിളാമണി പറഞ്ഞു.സ്ത്രീധനത്തിനെതിരായ പോരാട്ടത്തിൽ സമൂഹ മനഃസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കൾ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി.

Leave a Reply

Your email address will not be published. Required fields are marked *