Banner Ads

മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ ;മയക്കുവെടി വെക്കും

മലപ്പുറം:ഇന്ന് പുലർച്ചെയാണ് കുരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിൽ  വീണത്. ഇതേത്തുടർന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആൾമറയില്ല.

കിണറ്റിൽ അധികം വെള്ളവുമില്ല. വയനാട്ടിൽ നിന്നുള്ള വിദഗ്ഗസംഘം കൂരങ്കലിൽ എത്തും. ആനയെ കിണറിനുള്ളിൽ വെച്ചുതന്നെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി കാർത്തിക് അറിയിച്ചു.ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും. മയക്കുവെടി വെയ്ക്കാൻ അനുമതി ആവശ്യപ്പെട്ട് ഡിഎഫ്‌ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *