Banner Ads

ശബ്ദത്തിൽ ഹോൺ മുഴക്കി ബസ് ഡ്രൈവർമാർ ; അതെ ഹോൺ മുഴക്കി കേൾപ്പിച്ച് പൊലീസ്.

ബംഗളൂരു:കർണാടകയിലാണ് സംഭവം.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ബസിന്റെ ഡ്രൈവറെ അതിൽ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പൊലീസ്. പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു.പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു. മുന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അൽപ്പം താമസിച്ചാലും, ചില സന്ദർഭങ്ങളിൽ അനാവശ്യമായും ഹോൺ മുഴക്കുമ്ബോൾ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്ത‌തെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
വളരെ വേഗത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസിന് അഭിനന്ദവുമായെത്തിയത്. ഹെഡ്ലൈറ്റ് വിഷയത്തിലും ഇതേ രീതിയിൽ തന്നെ ശിക്ഷ നൽകണമെന്നും, മണികൂറുകളോളം അതിൽ തന്നെ നോക്കി നിൽക്കുമ്‌ബോൾ ആ ബുദ്ധിമുട്ട് മനസിലാകുമെന്നും ചിലർ വീഡിയോക്ക് താഴെ നിർദേശം നൽകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *