Banner Ads

തെരുവുനായ ശല്യം രൂക്ഷം ; നിയന്ത്രണനടപടികൾ ആരംഭിച്ചു

കൊല്ലം:ഇതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ ചേമ്ബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമൽകുമാർ അധ്യക്ഷനായി. കൊല്ലം കോർപറേഷൻ പരിധിയിൽ നായകളെ പിടിച്ച് വാക്സിനേഷൻ ആരംഭിച്ചു. ബാക്കി നായകളെ കൂടി അടുത്തദിവസം പിടിച്ച് കുത്തിവെയ്ത് നൽകും. തെരുവുനായ ശല്യം കൂടുതലായുള്ള നെടുവത്തൂർ, കല്ലുവാതുക്കൽ, തേവലക്കര ഉൾപ്പെടെയുള്ള ഹോട്ടസ്പോട്ടുകളിൽ കുറഞ്ഞത് അഞ്ച് കൂടുകൾ സ്ഥാപിക്കുന്നതിന് നിർദേശം നൽകി.

പട്ടിക്കൂട് ഇല്ലാത്ത പഞ്ചായത്തുകളിൽ താത്ക്കാലികമായി കൊട്ടിയത്ത് മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള കൂടുകൾ നൽകാനും തീരുമാനമായി. പേ ബാധയേറ്റ നായകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ കടിയേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ല. ആവശ്യമായ അളവിൽ വാക്സിനേഷൻ ആശുപത്രികളിൽ ലഭ്യമാണെന്നും യോഗത്തിൽ അറിയിച്ചു.തെരുവ് നായ ശല്യം ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. ഉടൻ തന്നെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി വൈദ്യ സഹായം തേടുകയും പ്രതിരോധ കുത്തിവയ്ക്കെടുക്കുകയും ചെയ്യുക.

പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എല്ലാ സർക്കാർ ആശുപ്രതികളിലും സൗജന്യമായി ലഭ്യമാണ്.മൃഗങ്ങളുടെ കടിയേറ്റാൽ പരമ്ബരാഗത ഒറ്റമൂലിചികിത്സകൾ തേടരുത്. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്‌ബോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്. വളർത്തു മൃഗങ്ങൾക്കു യഥാസമയം കുത്തി വയ്പ്പെടുക്കുക. മൃഗങ്ങൾ ഉറങ്ങുമ്ബോഴും ആഹാരം കഴിക്കുമ്‌ബോഴും അവയെ ശല്യപെടുത്തരുത്. കുത്തിവയെ്പടുത്ത മൃഗമാണ് കടിച്ചതെങ്കിലും അല്ലെങ്കിലും ഉടനടി വൈദ്യ സഹായം തേടേണം.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് മൃഗങ്ങൾ കടിച്ചതെങ്കിലോ, കടിച്ച മൃഗത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെങ്കിലോ, നിങ്ങൾ താമസിക്കുന്ന സ്ഥലത്തു പേ വിഷ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലോ പേ വിഷ ബാധയുണ്ടാകാൻ
സാധ്യതയുള്ള മൃഗമാണ് കടിച്ചതെങ്കിലോ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ് ഈ വൈറസ് മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗബാധ ഉണ്ടാക്കുന്നു. ഈ വൈറസ് ശരീരത്തിൽ കടന്നാൽ രണ്ട് മുതൽ മൂന്ന് മാസം കൊണ്ട് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *