തെരുവ് നായ്ക്കളുടേയും, വളർത്ത് നായ്ക്കളുടേയും ആക്രമണത്തിൽ ഗുരുതര പരിക്ക് സംഭവിച്ച നൂറു കണ ക്കിന് സംഭവങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തിട്ടു ള്ളത് . ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, റവന്യു മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കാണ് പ്രശ്ന പരിഹാരത്തിൻ്റെ പ്രധാന ചുമതലക്കൾ ഉള്ളത് നിർഭാഗ്യവശാൽ ബന്ധപ്പെട്ട അധികൃതർ ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി ഒളിക്കുന്ന അവസ്ഥയാണ് ഇടുക്കി ജില്ലയിയുടെ വിവിധ പ്രദേശങ്ങളിൽ ഏറെ നാളായി കണ്ടുവരുന്നതും.