
കഴിഞ്ഞ ദിവസമാണ് ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.ശിക്ഷാ വിധി പുറപ്പെടുവിക്കുന്നതിനു മുമ്ബ് പ്രതിയായ ഗ്രീഷ്ടയെ ജഡി വിളിപ്പിച്ചിരുന്നു. തനിക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ട് ഇരുപത്തി നാല് വയസേ ആയിട്ടുള്ളു,ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ അഭ്യർത്ഥിച്ചു.2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപ്പെട്ടത്.
പട്ടാളക്കാരനെ കല്ല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നു.എന്നാൽ ഗ്രീഷ്‌മ ഒരു തരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമെന്നും ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു എന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതെ സമയം അതെ സമയം ഷാരോണിനെതിരെ പ്രതിഭാഗം പലവിധ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഷാരോൺ നഗ്ന ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും അത് കാണിച്ചു ഭീഷണിപ്പെടുത്തി എന്നും പ്രതിഭാഗം വാദിച്ചുഗ്രീഷ്മ നല്ല ഒരു ജീവിതം ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ഷാരോൺ ബ്ലാക് മെയിൽ ചെയ്യു എന്നും ഇത് ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നും പ്രതിഭാഗം പറഞ്ഞു. ഇതൊക്കെ കണക്കിലെടുത്ത് തനിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭ്യർത്ഥിച്ചു.