
ഒന്നാം പ്രതിയായ ഗ്രീഷ്ടയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലിൽ നിന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്യയും, മൂന്നാം പ്രതിയായ ഗ്രീഷ്ടയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപെടും.ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും.ഇന്നലെ വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കൾ എത്തിയിരുന്നില്ല. ഇന്ന് ശിക്ഷാവിധി കേൾക്കാർ രക്ഷിതാക്കൾ കോടതിയിലെത്തും.