ഒറ്റപ്പാലം: സൈക്യാട്രിക് ഡ്രഗ് ലഭിച്ച രോഗിയുടെ ബന്ധു യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് 2024 ഒക്ടോബറിൽ കാലാവധി കഴിഞ്ഞ മരുന്നാണ് മൂന്ന് മാസത്തിന് ശേഷവും രോഗിക്ക് നൽകിയതായി കണ്ടെത്തിയത്. സംഭവം പുറത്തായതോടെ ഫാർമസിയിലെ ജീവനക്കാരൻ മാപ്പ് പറഞ്ഞ് ഒതുക്കിത്തീർക്കുകയാണുണ്ടായതെന്നും കൗൺസിലർ സി. സജിത്ത് യോഗത്തിൽ വെളിപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ആശുപത്രികളിൽനിന്ന് ലഭിക്കുന്ന മരുന്ന് നിർധന രോഗികളിൽ ഭൂരിഭാഗവും പരിശോധിക്കാറില്ല.
മരുന്ന് കഴിഞ്ഞപ്പോൾ കുഴൽമന്ദം ആശുപത്രിയിൽ നിന്നും എത്തിച്ചതിൽ ബാക്കിയായ ഒരു സ്ട്രിപ്പായിരുന്നു ഇതെന്നും രോഗിയിൽ നിന്നും മരുന്ന് തിരികെ വാങ്ങി പ്രശ്നം പറഞ്ഞ് അവസാനിപ്പിച്ചതായും പിന്നീട് ആശുപത്രി സൂപ്രണ്ട് ഡോ അഹമ്മദ് അഫ്സൽ ‘മാധ്യമ’ത്തോട് പറഞ്ഞു.താലൂക്ക് ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നായിരുന്നെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം.
രോഗം നിർണയിക്കുന്നതിന് മുമ്ബ് തന്നെ ജില്ല ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും രോഗികളെ റഫർ ചെയ്യുന്നത് ഇപ്പോഴും തുടരുന്നത് യാതനയാണ് സമ്മാനിക്കുന്നതെന്നും ഇതിൽ നഗരസഭ കൃത്യമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു. പെരുകുന്ന തെരുവ് നായ് ശല്യവും കാർഷിക മേഖലക്ക് കനത്ത നാശമുണ്ടാക്കുന്ന പന്നിശല്യവുമായിരുന്നു മറ്റൊരു പരാതി