
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും കനത്തമൂടല്‍മഞ്ഞ് കാരണം കുറഞ്ഞത് 26 ട്രെയിനുകള്‍ വൈകി. ഡല്‍ഹി വിമാനത്താവളത്തില്‍ 198 വിമാനങ്ങള്‍ വൈകി.നിരവധി ട്രെയിന്‍ സര്‍വീസുകള്‍ളും തടസപ്പെട്ടു. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.
ഫ്ളൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും ഡല്‍ഹി-എന്‍സിആര്‍ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ് നൽകുന്നത്. തലസ്ഥാന പ്രദേശത്ത് പലയിടത്തും മൂടല്‍ മഞ്ഞു മൂലം ദൃശ്യപരത പൂജ്യമാണ്