ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പറായും ഓപ്പണറായും മുഖ്യ പരിഗണന സഞ്ജു സാംസണിനാണ്. കഴിഞ്ഞ വർഷം ഗംഭീർ സഞ്ജുവിനെ ടി20യിൽ ഓപ്പണറാക്കിയിരുന്നു. മൂന്ന് സെഞ്ച്വറികളോടെയാണ് സഞ്ജു മിന്നിച്ചത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചിൽ രണ്ട് തുടർ സെഞ്ച്വറികളാണ് അടിച്ചെടുത്തത്.