Banner Ads

താരസംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനത്തു നിന്ന് ;രാജിവച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി:ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും പുതിയ പ്രോജക്ടുകളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നും താരം പറയുന്നു. പ്രഫഷനല്‍ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നതു വരെ ആ സ്ഥാനത്തു തുടരുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ട്രഷറര്‍ സ്ഥാനാത്തിനിരിക്കെ എന്റെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി നല്‍കിയത്. എന്നാല്‍ ഭാവിയിലുള്ള എന്റെ പ്രൊഫഷണല്‍ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറര്‍ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ എന്റെ രാജിക്കത്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ ഞാന്‍ തല്‍സ്ഥാനത്ത് തുടരും.പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.കൂടാതെ ഈ റോളിന്റെ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്റെ പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു.നിങ്ങളുടെ മനസ്സിലാക്കലിനും തുടര്‍ച്ചയായ പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി’- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *