കാലിഫോര്‍ണിയയിലും ലോസ് ഏഞ്ചല്‍സിലും പടര്‍ന്നു പിടിച്ച വന്‍ കാട്ടുതീയ്ക്ക് ഒരാഴ്ചയാ പിന്നിട്ടിട്ടും അവസാനമില്ല. ലോസ്ഏഞ്ചല്‍സില്‍ മാത്രം 24 പേര്‍ മരിച്ചതായി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമാണിതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം വെളിപ്പെടുത്തി. ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ മരിച്ചവരില്‍ എട്ട് പേര്‍ പാലിസേഡ്‌സ് ഫയര്‍ സോണിലും 16 പേര്‍ ഈറ്റണ്‍ ഫയര്‍ സോണിലും ഉൾപെടുന്നവരാണ്.