Banner Ads

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം കുരുക്കിയത് ; 400 കിലോയോളം തൂക്കം വരുന്ന “അച്ചിണി സ്രാവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്‍റെ ചൂണ്ടയിൽ കുരുങ്ങിയത് 400 കിലോയോളം ഭാരം വരുന്ന “അച്ചിണി സ്രാവ്.ഉച്ചയോടെയാണ് വെള്ളക്കാർ എറിഞ്ഞ ചൂണ്ടയിൽ സ്രാവ് കുരുങ്ങിയത്.കുറേ ദൂരം പാഞ്ഞുവെങ്കിലും മൽസ്യത്തൊഴിലാളികൾ സാഹസികമായ കീഴടക്കുകയായിരുന്നു.

മൽസ്യ ബന്ധനത്തിനു പോയ അഞ്ച് പേർ ചേർന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്നാണ് വള്ളത്തിൽ നിന്നും സ്രാവിനെ കരയിലേക്കെത്തിച്ചത്. നാൽപ്പതിനായിരം രൂപയിൽ ആരംഭിച് തുടങ്ങിയ ലേലം വിളി അവസാനിച്ചത് എൺപതിനായിരത്തോളം രൂപയിലെത്തിയാണ്. എന്ന് മത്സ്യത്തൊഴിലാളികൾ.

79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു. അച്ചിനി സ്രാവിനെ മത്സ്യത്തൊഴിലാളികൾ കാണാറുണ്ട് എങ്കിലും ചൂണ്ടയിൽ ഇവ കുരുങ്ങുന്നത് അപൂർവമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്‍റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *