Banner Ads

വിനായകനഗറിൽ പശുക്കളുടെ അകിട് വെട്ടി മാറ്റി ക്രൂരത ; കേസിൽ പ്രതിയെ കോട്ടൺ പേട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു:ബിഹാറിലെ ചമ്ബാരൻ സ്വദേശിയായ പ്രതി സയ്യിദ് നസ്രു കുറ്റകൃത്യം നടന്ന സ്ഥലത്തിന് 50 മീറ്റർ അകലെയുള്ള പ്ലാസ്റ്റിക്, തുണി തയ്യൽ കടയിൽ ജോലി ചെയ്തിരുന്നു. ചാമരാജ്‌പേട്ടയിലെ സയ്യിദ് നസ്രു (30) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് സയ്യിദ് നസ്രു പോലീസിനോട് പറഞ്ഞു.

ശനിയാഴ്ച രാത്രി വൈകിയാണ് പശുക്കളുടെ അകിട് മുറിക്കുകയും കാലിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തത്. പ്രതിയെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചാമരാജ്പേട്ടയിലെ വിനായകനഗർ സ്വദേശിയായ കർണൻ വർഷങ്ങളായി പശുക്കളെ വളർത്തിയാണ് ജീവിക്കുന്നത്.അതേസമയം പ്രതി സയ്യിദ് നസ്രുവിന് കുറ്റം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിചിരുന്നോ എന്നതും അന്വേഷിക്കണമെന്ന് കർണ്ണൻ

Leave a Reply

Your email address will not be published. Required fields are marked *