ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രാജ്യത്തുടനീളമുള്ള ഭൂഗർഭ മിസൈലും ഡ്രോൺ കോംപ്ലക്സുകളും അനാച്ഛാദനം ചെയ്യുന്ന വീഡിയോ പുറത്ത് വരികയുണ്ടായി, ഇതിനെ തുടർന്ന് ഇസ്രയേലിന് വലിയ പണിയാണ് ഇനി കിട്ടാൻ പോവുക എന്ന കാര്യത്തിൽ ഏറെ കുറെ തീരുമാനമായി കഴിഞ്ഞു എന്ന് പറയാം. മറ്റൊരു യാഥാർഥ്യം ഇറാന് നേരെ കൈ ഉയർത്താൻ നെതന്യാഹു ഇനി കുറച്ച് പേടിക്കേണ്ടി വരുമെന്നതാണ്. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാനത്തിൽ ഇറാന്റെ ഭാഗത്ത് നിന്നുള്ള ഈ സുപ്രധന നീക്കം ആഗോള സംഘർഷങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയമില്ല.