സമീപകാലത്ത് മോശം ഫോമിലാണ് ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും. ഇതിൽ ഏറ്റവും മോശം പ്രകടനം രോഹിത് ശർമയുടേതായിരുന്നു. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവിൽ അഞ്ചാം ടെസ്റ്റിൽ നിന്ന് താരം പിന്മാറുകയും ചെയ്തു. ആദ്യമായിട്ടാണ് ഫോം കണ്ടെത്താൻ വലഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ഒരു ടെസ്റ്റ് പരമ്ബരയ്ക്കിടെ പിന്മാറുന്നത്.