അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് അനുമതി നൽകിയ നീക്കം പൊളിഞ്ഞിരിക്കെ, അപകട ഭീഷണി നേരിടുന്ന മുല്ലപ്പരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനയ്ക്ക് സുപ്രീംകോടതി അനുകൂലമായത് കേരളത്തിന് ആശ്വാസമായി മാറിയിരിക്കുകയാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിൻ്റെ നിരന്തരമായ ആവശ്യത്തെ തമിഴ്നാട് അതിശക്തമായി എതിർക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല കേന്ദ്രം നിലപാട് അറിയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് കോടതി ഇടപെടലിൽ സുരക്ഷാ പരിശോധനയ്ക്ക് പ്രധനമായും വഴിയൊരുങ്ങുന്നത്..