Banner Ads

ബോബി ചെമ്മണ്ണൂരിന് വീണ്ടും തിരിച്ചടി;ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

ഇന്നുതന്നെ പരിഗണിക്കണമെന്ന് അപേക്ഷയോടെയാണ് ഹർജി നൽകിയത്. എന്നാൽ അടിയന്തരമായി പരിണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പൊതു ഇടങ്ങളിൽ സംസാരിക്കുമ്ബോൾ ശ്രദ്ധിക്കണമെന്നും കോടതി ഓർമിപ്പിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മായിരുന്നു ജാമ്യാപേക്ഷയിൽ ബോബി ചെമ്മണ്ണൂർ വാദിച്ചത്.

ഹർജി അടിയന്തരമായി പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം എന്നാൽ അടിയന്തരമായി പരിഗണിക്കേണ്ട ഒരു സാഹചര്യവും ഈ കേസിൽ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.പൊതുയിടത്തിൽ സംസാരിക്കുമ്ബോൾ ശ്രദ്ധിക്കണ്ടേ എന്നായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റെ ചോദ്യം ഇനി ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ ഉറപ്പുനൽകിയെങ്കിലും കോടതി പരിഗണിച്ചില്ല. ഹൈക്കോടതിയിൽ നിന്നും അടിയന്തര ഇളവ് ലഭിക്കാത്ത പശ്ചാത്തലത്തിൽ ബോബി ജയിലിൽ തുടരണം.പ്രതികൾക്കെല്ലാം തുല്യ പരിഗണന മാത്രമേ നൽകാനാവൂ എന്ന് കോടതി വ്യക്തമാക്കി. പൊതുവേദിയിൽ ഇത്തരം പരാമർശങ്ങൾ പാടില്ലെന്നും കോടതി ഓർമിപ്പിച്ചു. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ് ബോബി ചെമ്മണ്ണൂർ

 

 

Leave a Reply

Your email address will not be published. Required fields are marked *