Banner Ads

ഭാവ ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിലെ വേദന പങ്കുവച്ച് ; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം:ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജന ഹൃദയത്തിലേക്ക് കുടിയേറിയ പ്രശസ്ത ഗായകനാണ് പി ജയചന്ദ്രൻ.സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും പിണറായി കുട്ടിച്ചേർത്തു. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി. പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്ബോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി, കുടുംബത്തെ ദുഃഖം അറിയിക്കുന്നുവെന്നും ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും വിവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *