രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം,ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കും. നാളെ രാവിലെ എട്ട് മണിക്ക് പറവൂർ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്കാരം. ഇന്നലെ രാത്രി തൃശ്ശൂർ അമല മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും തുടർന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദർശനം തുടരും. രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചികിത്സയിലായിരുന്നു.