Banner Ads

ഗംഭീറിന്റെ പുതിയ നീക്കം സഞ്ജുനൊപ്പം

ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യ പരീക്ഷയിലേക്ക് കടക്കാൻ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്ബരകളാണ് ഇന്ത്യക്ക് മുന്നിലേക്കെത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്ബരയെക്കാൾ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. ഇതിന് ശേഷം ചാമ്ബ്യൻസ് ട്രോഫി പോവുകയാണ്. ഇന്ത്യയുടെ സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി ടീമിൽ വലിയ അഴിച്ചുപണികളാണ് പ്രതീക്ഷിക്കുന്നത്. പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.ടീം നിരാശപ്പെടുത്തിയാൽ ഗംഭീറിന്റെ സീറ്റ് തെറിക്കാനുള്ള സാധ്യതയാണ് കൂടുതൽ. അതുകൊണ്ടുതന്നെ മോശം ഫോമിലുള്ളവരെ തഴഞ്ഞ് തന്റെ വിശ്വസ്ത‌രെ ടീമിലേക്ക് കൊണ്ടുവരാൻ ഗംഭീർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *