Banner Ads

ബോബി ചെമ്മണ്ണൂരിനെതിരെ ; രൂക്ഷവിമർശനവുമായി ജി സുധാകരൻ.

ആലപ്പുഴ: ബോബി ചെമ്മണ്ണൂർ പരാമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണെന്നും സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ രംഗത് എത്തുന്നത്.

പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബിയുടെ വിചാരം. അയാളുടെ കരുണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ തങ്ങൾ തല്ലിയനെ എന്നും സുധാകരൻ പറഞ്ഞു.അതേസമയം അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ തന്നെ പരാതിയ്ക്ക് കാത്തു നിൽക്കാതെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും വിഷയത്തിൽ ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *