ഫോമിലല്ലാത്ത രോഹിത് ശർമ്മയെ പൊസിഷൻ മാറ്റി പരീക്ഷിച്ച് പരാജയപ്പെട്ടതും ഒടുവിൽ പ്ളേയിംഗ് ഇലവനിൽ നിന്നു തന്നെ മാറ്റിയതും കോച്ചെന്ന നിലയിൽ ഗംഭീറിന് വലിയ വെല്ലുവിളിയായിരുന്നു. ബുദ്ധിമാനായ അശ്വിൻ ടീമിൻ്റെ പോക്ക്മുൻ കൂട്ടിക്കണ്ടാണ് വിരമിച്ചതെന്നും പറയുന്നു ണ്ട്. ടീമിലെ സീനിയേഴ്സിൻ്റെ സ്വാധീനം മറികടക്കാൻ ഗംഭീറിന് കഴിയാത്തതാണോ സീനിയേഴ്സിനെ കൂടുതലായി വിശ്വാസത്തി ലെടുക്കുന്നതാണോ ഗംഭീറിന്റെ പ്രശ്നമെന്ന് ഇനിയും വ്യക്തമാകാനുണ്ട്.