തിരൂരിൽ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒരാളെ തൂക്കിയെറിയുകയായിരുന്നു. പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു പത്തോളം പേർക്ക് നിസാര പരുക്കേറ്റു.രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പിന്നീട് ആനയെ തളച്ചു. പുതിയങ്ങാടി മസ്കിദ് നേർച്ചയ്ക്കായി എത്തിച്ച ആനയ്ക്ക് ഇതിനിടെ മദപ്പാട് ഉണ്ടാകുകയായിരുന്നു.