Banner Ads

വാഹനങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വേണ്ട ; കർശന നടപടിയുമായി ഹൈക്കോടതി

കൊച്ചി: അനധികൃത ലൈറ്റുകളും,ക്സൽ ലൈറ്റ് നെയിം ബോർഡുകളും,ലാസർ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം.ഓരോ അനധികൃത ലൈറ്റുകൾക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിർദേശം.

വാഹനത്തിന്റെ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ദൃശ്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *