തൃശൂർ:മുള്ളൂർക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്. ഗർഭിണിയായ യുവതിക്കും അപകടത്തിൽ പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. മുള്ളൂർക്കര സ്വദേശി ഉനൈസ് ( 32), ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.അപകടകാരണം എന്താണെന്നു വ്യക്തമല്ല