Banner Ads

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ; സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കേസെടുത്ത് അന്വേഷിക്കാൻ എസ്പെഐടിക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതിയിലെ ഹർജിക്കാരനായ സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണനയിൽ എടുക്കുന്നത്. കേസെടുക്കാനുള്ള നടപടി ചോദ്യം ചെയ്യ് രണ്ട് പ്രമുഖ നടിമാരും ഒരു മേക്കപ്പ് ആർട്ടിസ്റ്റും നൽകിയ ഹർജികളും സുപീം കോടതിയുടെ പരിഗണനയിൽ വരും കേസെടുക്കാൻ നിർദ്ദേശം നൽകിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം റദ്ദാക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

നിയമ നടപടികളെ വഴിതിരിച്ചുവിടാനാണ് സജിമോൻ പാറയിലിന്റെ ശ്രമമെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്റെ വാദം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് സജിമോൻ പാറയിൽ അപ്പീലുമായി സുപ്രീം കോടതിയിൽ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *