അഹമ്മദാബാദ്: കച്ച് ജില്ലയിലെ ബുജ് താലൂക്കിലുള്ള കണ്ടരായ് ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അപകടം. 540 അടി ആഴമുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയത്. രക്ഷാപ്രവർത്തകർ ഓക്സിജൻ എത്തിച്ച് നൽകുന്നുണ്ട് പെൺകുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. പെൺകുട്ടി നിലവിൽ അബോധാവസ്ഥയിലാണ്.ദേശീയ ദുരന്ത നിവാരണ സേനയടക്കം ഉടൻ സ്ഥലത്തെത്തുമെന്നും അധികൃതർ അറിയിച്ചു.