സങ്കല്പത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള തമ്മിലടിയിൽ കോൺഗ്രസ്-യുഡിഎഫ് രാഷ്ട്രീയം മുഴുവൻ കലങ്ങി മറിയുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നുമുള്ള സ്വപ്നത്തിന് പുറത്താണ് നേതാക്കൾ പരസ്പരം യുദ്ധങ്ങൾ നടത്തുന്നത്. സ്വയം കുപ്പായമണിഞ്ഞ് നടക്കുന്ന രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ ലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു, ഇതോടെ പോര് യുഡിഎഫിലേക്കും വ്യാപിക്കുന്ന സാഹചര്യമാണ് നില്കുന്നത്.