കോഴിക്കോട്:കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയിലാണ് അപകടം നടന്നത്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കു പറ്റിയത് .വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന. ഫർബിനെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുമ്ബും സമാന സംഭവമുണ്ടായെന്നും ആരോപണം ഉയരുന്നുണ്ട് ക്രഷറിൽ നിന്ന് തെറിച്ചു വീണ കല്ല് വീടിന്റെ ഓട് തകർത്ത് മുറിയിൽ വീഴുകയായിരുന്നു.