തിരുവനന്തപുരം:കേരളത്തിനുള്ളിൽ പല റൂട്ടുകളിലും മിന്നൽ സർവീസുകൾ നേരത്തെയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത്തരം സർവീസ് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതേയുള്ളൂ.പാലക്കാട് നിന്ന് കൊല്ലൂർ മൂകാംബിക. കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തർസംസ്ഥാന മിന്നൽ ബന്ധുകൾ വിജയമായി.
ഇതോടെ കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ ആംരഭിക്കുവാൻ കെഎസ്ആർടിസി തീരുമാനിക്കുകയാണ്.ജില്ലകളിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നൽ ബസ് നിർത്തുന്നത്. തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും.നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി.
മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകളാണിത്.വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആർടിസി മിന്നലിന്റെ വേഗപരിധി സംബന്ധിച്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.