Banner Ads

വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പി വി അൻവറിനെ അറസ്റ്റ് ചെയ്യ സംഭവത്തിൽ ; സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്

പി വി അൻവറിന്റെ അറസ്റ്റിന് പിന്നിൽ ഉദ്ദേശ ശുദ്ധി ശരിയല്ല എന്ന് കെപിസിസി പ്രസിഡന്റ്, അറസ്റ്റിൽ പൊലീസ് അമിതമായ ശുഷ്ക്കാന്തി കാണിച്ചു. റോഡ് അടച്ച് സ്റ്റേജ് കെട്ടിയ കേസിൽ എം വി ഗോവിന്ദൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത ആത്മാർഥത അൻവറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണമെന്നും കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽ നിന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ വിട്ടു നിന്നിരുന്നു എങ്കിലും അൻവറിന്റെ അറസ്റ്റിന് എതിരെ നിലപാടെടുക്കുകയാണ് നേതാക്കൾ.
അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു.അൻവറിന്റെ അറസ്റ്റിനെതിരെ മുൻ അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും രംഗത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *