ഫുട്ബോളിലെ ഇതിഹാസ താരമാണ് ലയണൽ മെസി. അർജന്റീനയെ ലോകകപ്പിലും കോപ്പാ അമേരിക്കയിലും മുത്തമിടീപ്പിച്ച മെസി എട്ട് തവണ ബാലൻദ്യോറും നേടിയിട്ടുണ്ട്. കിരീടങ്ങളുടെ എണ്ണം മാത്രമല്ല പ്രതിഭകൊണ്ടും മെസി മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസി എന്നിവരിൽ ആരാണ് ബെസ്റ്റ് എന്നത് ഫുട്ബോൾ ലോകത്തെ വലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ്. രണ്ട് പേർക്കും തങ്ങളുടേതായ വലിയ പിന്തുണയുണ്ട്.