കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരടിലാണ് വ്യവസ്ഥ,വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഡിജിറ്റല്‍ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ.ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്‌ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം.
ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷണത്തിനായുള്ള കർശന നടപടികള്‍ക്കാണ് നിയമത്തിന്റെ കരട് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. mygov.in എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പങ്കുവെക്കുവാനും സാധിക്കും.