കിടിലൻ പ്രകടനങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം താൻ തന്നെയാണെന്നു അടിവരയിടുകയാണ് ബാറ്റിങ് സെൻസേഷൻ യശസ്വി ജയ്സ്വാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതിനകം കളിച്ച ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ വലിയ ഇംപാക്ടുണ്ടാക്കാൻ 23 കാരനായ ഇടംകൈയൻ ബാറ്റർക്കായിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലിക്കു ശേഷം അടുത്ത പോസ്റ്റർ ബോയ് താനാണെന്ന സൂചനകളാണ് ജയ്‌സ്വാൾ നൽകുന്നത്.