ഒരു വർഷത്തിലധികമായി ഗാസയിൽ നടക്കുന്ന ഇസ്രയേൽ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ എല്ലാം തന്നെ പുറത്ത് വിട്ടിരിക്കുന്നത്. മാത്രമല്ല മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിൽ ബലിയാടായത് യഥാർത്ഥത്തിൽ ഒന്നുമറിയാത്ത കുട്ടികളടക്കമുള്ളവരാണ്. യുദ്ധമുഖത്ത് നിന്ന് വന്ന പല വാർത്തകളും കാണിക്കുന്നത്, ഗാസയിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ കണക്കുകൾ ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.